ദുബായ് മെട്രോ യാത്രക്കാരുടെ എണ്ണം 2 ബില്യണിലെത്തി : പ്രധാന നാഴികക്കല്ലെന്ന് ഷെയ്ഖ് മുഹമ്മദ്

Dubai Metro Passenger Number Reaches 2 Billion- Sheikh Mohammed Says It Is Not A Major Milestone

2009 സെപ്തംബർ 9-ന് ആരംഭിച്ചതിന് ശേഷം മൊത്തം രണ്ട് ബില്യൺ യാത്രക്കാരെ വഹിച്ചുകൊണ്ട് ദുബായ് മെട്രോ ഒരു പ്രധാന നാഴികക്കല്ലിൽ എത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. ”ദുബായ് മെട്രോ എന്ന ആശയം ഈ മേഖലയിൽ പുതുമയുള്ളതായിരുന്നു. പരസ്പര വിരുദ്ധമായ ചില അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ ധീരമായ തീരുമാനവുമായി മുന്നോട്ട് പോയി, ഞങ്ങൾ വാഗ്ദാനം ചെയ്തത് ഞങ്ങൾ നിറവേറ്റി ” ഇപ്പോൾ 2009 സെപ്തംബർ 9 ന് ആരംഭിച്ചതിന് ശേഷം രണ്ട് ബില്യണിലധികം യാത്രക്കാർ ദുബായ് മെട്രോ ഉപയോഗിച്ചു, ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

മെട്രോയുടെ റെഡ് ലൈൻ 1.34 ബില്യൺ യാത്രക്കാരെ കയറ്റി അയച്ചപ്പോൾ ഗ്രീൻ ലൈൻ 673 മില്ല്യണിലധികം യാത്രക്കാരെ എത്തിച്ചതായി ദുബായ് മീഡിയ ഓഫീസ് ഞായറാഴ്ച അറിയിച്ചു.മെട്രോ 99.7 ശതമാനം സമയനിഷ്ഠ പാലിക്കുന്നുണ്ടെന്നും കഴിഞ്ഞ വർഷം ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 6,16,000 ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!