2023 ഏപ്രിലിൽ ദുബായ് ടാക്സി ഫ്ലീറ്റിലേക്ക് 269 മോഡൽ 3 ടെസ്‌ലകൾ ചേർക്കുന്നതിനുള്ള ഒരു പ്രത്യേക കരാറിൽ ഒപ്പുവെച്ചതായി അറേബ്യ ടാക്സി അറിയിച്ചു. ടെസ്‌ല സവാരിക്ക് സാധാരണ ടാക്സി നിരക്കുകളാണ് ബാധകമാകുക.
2027 ഓടെ ടാക്‌സികളെ (ദുബായ് ടാക്‌സി, ഫ്രാഞ്ചൈസി കമ്പനികൾ) 100 ശതമാനം പരിസ്ഥിതി സൗഹൃദ (ഹൈബ്രിഡ്, ഇലക്‌ട്രിക്, ഹൈഡ്രജൻ) വാഹനങ്ങളാക്കി മാറ്റാനുള്ള തന്ത്രമാണ് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇപ്പോൾ നടത്തുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ, പരീക്ഷണാടിസ്ഥാനത്തിൽ ദുബായ് ടാക്‌സി കോർപ്പറേഷന്റെ ഫ്ലീറ്റിലേക്ക് ടെസ്‌ല മോഡൽ 3 ആർടിഎ ചേർത്തിരുന്നു. ദുബായ് ടാക്‌സി ലിമോസിൻ ഫ്‌ളീറ്റിന്റെ ഭാഗമായി അതോറിറ്റി ആദ്യമായി 172 ടെസ്‌ലകൾ അവതരിപ്പിച്ചത് 2017-ലാണ്.