Search
Close this search box.

ഡൽഹി, മുംബൈ – ദുബായ് സെക്ടറിൽ കൂടുതൽ വിമാനസർവീസുകളുമായി എയർ ഇന്ത്യ

Air India with more flight services on Delhi, Mumbai - Dubai sector

എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും തമ്മിലുള്ള നെറ്റ്‌വർക്ക് അലൈൻമെന്റ് പ്രക്രിയയുടെ ഭാഗമായി ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ദുബായിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഉൾപ്പെടുത്തുമെന്ന് എയർ ഇന്ത്യ ഇന്ന് ബുധനാഴ്ച അറിയിച്ചു.

നിലവിലെ വേനൽക്കാല ഷെഡ്യൂളിൽ, 2023 ഏപ്രിൽ 29 ന് ആരംഭിക്കുന്ന പുതിയ വിമാനം ഉൾപ്പെടെ ഡൽഹിക്കും ദുബായ്‌ക്കുമിടയിൽ (ഇരു ദിശകളിലേക്കും) പ്രതിദിനം 10 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. മുംബൈക്കും ദുബായ്‌ക്കുമിടയിൽ എയർ ഇന്ത്യ ഇപ്പോൾ ദിവസേന 6 വിമാനങ്ങൾ വരെ പ്രവർത്തിപ്പിക്കുന്നുണ്ട്.

ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ദുബായിലേക്കുള്ള മിക്ക പ്രതിദിന ഫ്ലൈറ്റുകളിലും എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ബാക്കിയുള്ളത് എയർബസ് A320/321 വിമാനങ്ങളാണ്.

കടപ്പാട് : ഖലീജ് ടൈംസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts