അബുദാബി ആസ്ഥാനമായ എത്തിഹാദ് എയർവേയ്‌സ് തങ്ങളുടെ യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കി 30 ദശലക്ഷമാക്കാനും ദശാബ്ദത്തിന്റെ അവസാനത്തോടെ 150 വിമാനങ്ങളാക്കാനും ലക്ഷ്യമിടുന്നതായി എത്തിഹാദ് എയർവേയ്‌സ് സിഇഒ അന്റൊനോൾഡോ നെവ്സ് ന്യൂഡൽഹിയിൽ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എത്തിഹാദിന്റെ പദ്ധതികൾ ഇടത്തരം മുതൽ ദീർഘദൂര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ്. ഇന്ത്യയ്ക്ക് എത്തിഹാദ് എല്ലായിപ്പോഴും മുൻഗണന നൽകുമെന്നും നെവ്സ് പറഞ്ഞു,
ചൈന, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ, ജിസിസി എന്നീ രാജ്യങ്ങളെ യൂറോപ്പിലേക്കും അമേരിക്കയുടെ കിഴക്കൻ തീരത്തേക്കും ബന്ധിപ്പിക്കുക എന്നതാണ് പുതിയ ആശയമെന്നും നെവ്സ് പറഞ്ഞു.
 
								 
								 
															 
															




