യുഎഇയിൽ എളുപ്പത്തിൽ പണവും ലാഭവും വാഗ്ദാനം ചെയ്യുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ ശ്രദ്ധയിൽപെട്ടതായി അബുദാബി പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് മുന്നറിയിപ്പ് നൽകി.
പെട്ടെന്നുള്ള ലാഭവും ആകർഷകമായ ആദായവും ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങളിലൂടെയും തട്ടിപ്പുകാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അനധികൃത കക്ഷികളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അത്തരം സ്ഥാപനങ്ങൾ വഞ്ചനാപരമായ രീതികൾ ഉപയോഗിക്കുകയും സോഷ്യൽ മീഡിയയിൽ സ്വയം പരസ്യം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പിന് ജയിൽ ശിക്ഷയും 1 മില്ല്യൺ ദിർഹം വരെ പിഴയും ലഭിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
Abu Dhabi Public Prosecution Warns of Wire Fraud Aimed at Siphoning off Funds with Promises of Imaginary Profits, Following an Advertisement Posted on Social Media pic.twitter.com/UL4FeTlehk
— دائرة القضاء-أبوظبي (@ADJD_Official) April 28, 2023