മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദുചെയ്തു. നാല് ദിവസത്തെ സന്ദർശനത്തിനായിരുന്നു മുഖ്യമന്ത്രി യുഎഇയിലേക്ക് പോകാൻ നിന്നത്. യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാർഷിക നിക്ഷേപ സമ്മേളനത്തിന് പങ്കെടുക്കനായിരുന്നു പോകാനിരുന്നത്. മേയ് ഏഴിനായിരുന്ന അദ്ദേഹം പോകേണ്ടിയിരുന്നത്.
കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത് കൊണ്ടാണ് യാത്ര് റദ്ദാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യുഎ ഇയിൽ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനിരുന്നതാണ്. മേയ് 10ന് ദുബായിൽ നടക്കേണ്ടിയിരുന്ന പൊതുസ്വീകരണവും മാറ്റിവെച്ചു. യുഎഇ സാമ്പത്തിക വികസന വകുപ്പിൻറെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവ് ആയിരുന്നു മുഖ്യമന്ത്രി. പുതുക്കിയ തീയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കും.