Search
Close this search box.

പ്രവാസികൾക്ക് ഇപ്പോൾ ട്രെയിനിംഗ് ക്ലാസുകളിൽ പങ്കെടുക്കാതെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം : ഗോൾഡൻ ചാൻസ് ഫീച്ചർ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നതായി RTA

Now, skip driving licence classes, go straight to test with new RTA 'Golden Chance' initiative

പ്രവാസികൾക്ക് അവരുടെ രാജ്യത്തെ ലൈസൻസ് ഉണ്ടെങ്കിൽ, ഡ്രൈവിംഗ് പാഠങ്ങൾ ഒഴിവാക്കി നേരിട്ട് ടെസ്റ്റുകളിലേക്ക് പോകാനുള്ള അവസരം ഇപ്പോൾ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വാഗ്ദാനം ചെയ്യുന്നു.

”ഗോൾഡൻ ചാൻസ്” എന്ന പുതിയ ഫീച്ചർ ഈ വർഷം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ദുബായ് RTA അറിയിച്ചു. യുഎഇ നിവാസികൾക്ക് ട്രെയിനിംഗ് ക്ലാസുകളില്ലാതെ ദുബായിലെ ഡ്രൈവിംഗ് ലൈസൻസിനായി ടെസ്റ്റിന് നേരിട്ട് ഹാജരാകാം.

ഗോൾഡൻ ചാൻസ് സംരംഭത്തിന് അപേക്ഷിക്കാൻ, നിങ്ങളുടെ അടുത്തുള്ള ഡ്രൈവിംഗ് സെന്റർ സന്ദർശിക്കാവുന്നതാണ്. ഡ്രൈവിംഗ് സ്കൂളിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പിലാക്കുക. ഫയൽ തുറക്കുന്നതിനുള്ള ചെലവുകൾ, ടെസ്റ്റുകൾ, ലൈസൻസ് ഇഷ്യു തുടങ്ങിയവയെല്ലാം കൂടി ഏകദേശ ചെലവ് 2,200 ദിർഹം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപേക്ഷകൻ മുൻകൂർ പരിശീലനമൊന്നും എടുക്കേണ്ടതില്ല. അപേക്ഷകൻ ഗോൾഡൻ ചാൻസ് ഡയറക്ട് ടെസ്റ്റിൽ പരാജയപ്പെടുകയാണെങ്കിൽ, അവർ റഗുലർ ക്ലാസുകളിലേക്ക് എൻറോൾ ചെയ്യേണ്ടിവരും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!