Search
Close this search box.

യുഎഇയിൽ പുതിയ ജോലിയിൽ പ്രവേശിച്ച്‌ ട്രെയിനിങ്ങിനിടെ ജോലി ഉപേക്ഷിച്ചാൽ ഒരു വർഷത്തേക്ക് തൊഴിൽ വിലക്കുണ്ടാകുമെന്ന് മന്ത്രാലയം.

The ministry said that if you quit your job during training after entering a new job in the UAE, you will be banned from working for one year.

യുഎഇയിൽ പുതിയ ജോലിയിൽ പ്രവേശിച്ച്‌ പരിശീലന കാലത്ത് സ്പോൺസറുടേതല്ലാത്ത കാരണത്തിന് ജോലി ഉപേക്ഷിച്ചാൽ ഒരു വർഷത്തേക്കു തൊഴിൽ വിലക്ക് ഉണ്ടാകുമെന്ന് മാനവവിഭവ, സ്വദേശിവത്ക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

തൊഴിൽ കരാറിലെ വ്യവസ്ഥകൾ സ്പോൺസർ ലംഘിച്ചതിന്റെ പേരിലാണ് തൊഴിലാളി തൊഴിൽ ഉപേക്ഷിക്കുന്നതെങ്കിൽ പുതിയ പെർമിറ്റ് ലഭിക്കുന്നതിൽ തടസ്സമുണ്ടാകില്ല. തൊഴിൽ ഉപേക്ഷിക്കുക മാത്രമല്ല ട്രെയിനിങിനിടെ ജോലിയിൽ നിന്നു വിട്ടുനിന്നതായി തെളിഞ്ഞാലും തൊഴിൽ വിലക്ക് ബാധകമായിരിക്കും.

ആശ്രിത വിസയിൽ കഴിയുന്നവർക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാൻ തടസ്സമില്ലെന്ന് മന്ത്രാലയം അറിയിച്ചു. വിദഗ്ധ തസ്തികകളിലും ശാസ്ത്ര മേഖലകളിലും ജോലി എടുക്കുന്നവർക്ക് വിലക്ക് ബാധകമാകില്ല. കൂടാതെ ഗോൾഡൻ വിസക്കാരെയും വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ മന്ത്രിയുടെ നിർദേശപ്രകാരം വേർതിരിച്ച പ്രത്യേക തസ്തികകളിലുള്ളവർക്കും തൊഴിൽ വിലക്കിൽ ഇളവ് നൽകിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!