അബുദാബി അൽ മിന ഏരിയയിൽ സിവിൽ ഡിഫൻസ് അതോറിറ്റിയും പോലീസും ചേർന്ന് ഇന്ന് തിങ്കളാഴ്ച എക്സർസൈസ് നടത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
സേനയുടെ തയ്യാറെടുപ്പ് അളക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സർസൈസ് എന്നും ട്വീറ്റിൽ പറയുന്നു. എക്സർസൈസ് സ്ഥലത്തേക്ക് അടുക്കരുതെന്നും എക്സർസൈസിന്റെ ഫോട്ടോ എടുക്കുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.






