യുഎയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, പ്രത്യേകിച്ച് പടിഞ്ഞാറോട്ട് പൊടി നിറഞ്ഞതായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
രാജ്യത്ത് താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയും മെറ്റീരിയോളജി വ്യക്തമാക്കി. അബുദാബിയിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 37 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. ബുധനാഴ്ച വരെ താപനിലയിൽ ക്രമാനുഗതമായ വർദ്ധനവും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസും ദുബായിൽ 24 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 15 ഡിഗ്രി സെൽഷ്യസു വരെയും താപനില കുറയുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.