Search
Close this search box.

ഇതാ ഒരു പുതുമൊഴി : ‘വേണേൽ ചക്ക ലുലുവിലും’ !

Here is a new saying: 'Venel Chakka Lulu'!

‘വേണേൽ ചക്ക വേരിലും’ ഇത് എക്കാലവും പ്രസക്തമായ ഒരു പഴമൊഴി
ഇപ്പോൾ യൂ എ ഇ യില്‍ ഇതിനൊരു സ്വാദിഷ്ഠമായ പുതുമൊഴി കൈവന്നിരിക്കുന്നു .
‘വേണേൽ ചക്ക ലുലുവിലും’ !

ഏതൊരാളുടെയും നിത്യജീവിതത്തിന്റെ എല്ലാ അഭിലാഷങ്ങളെയും പൂർത്തീകരിക്കുന്ന സൂപ്പർ -ഹൈപ്പർ മാർക്കറ്റ് ശൃഖലയാണ് ലുലു എന്നു പ്രത്യേകം പറയേണ്ടതില്ല . എന്നാൽ എടുത്തുപറയേണ്ടതായ ഒരു പാടൂസവിശേഷതകൾ അവരുടെ ബിസിനസ്സ് സ്ട്രാറ്റജിയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അത് പറയേണ്ടതാണ് .
ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ലുലു ഗ്രൂപ്പ് യൂ എ ഇ യിയിലുടനീളമുള്ള തങ്ങളുടെ ഔട്ട് ലെറ്ററുകളിൽ കൊണ്ടാടിയ ചക്ക മഹോത്സവം .
അക്ഷരാർത്ഥത്തിൽ അതൊരു ഭക്ഷ്യോത്സവം തന്നെയാണ് തീർത്തത് . ഈ മേളത്തിനു ചുറ്റും ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത് . അവരിൽ കൗതുകം മാത്രമല്ല അതിശയവും അറിവും പകർന്നാണ് ലുലു തീർത്ത ജാക് ഫ്രൂട്ട് സീസൺ ഇന്ന് (മേയ് 3) കൊടിയിറങ്ങുന്നത് .

നാം ഇതുവരെ ശീലിച്ചതും ശീലിക്കേണ്ടതുമായ ചക്കവിഭവങ്ങളുടെ നിറസമൃദ്ധിയില്‍ ആശ്ചര്യഭരിതരായാണ് ഇവിടെകൂടിയവരെയെല്ലാം കാണാനായത് .

ചക്കപ്പായസവും ചക്കബിരിയാണിയും മുതല്‍ ചക്ക കട്ലെറ്റും ചക്കജിലേബിയും വരെ …ആ നിര ശരിക്കും വിസ്മയം വിടർത്തുകയായി .
ഷെഫുകൾ തങ്ങളുടെ കഴിവുകളെ സർഗാത്മകമായി ഉപയോഗപ്പെടുത്തിയതിന്റെ നിദർശനമായി ലുലുഔട്ലെറ്റുകളുടെ ഫ്രഷ്‌ഫുഡ് കൗണ്ടറുകൾ മാറുകയായിരുന്നു .

ചക്കച്ചുളയിലും ചക്കക്കുരുവിലും ചകിണിയിലും മറ്റും അടങ്ങിയിരിക്കുന്ന ‘ ഔഷധകൂട്ട് ‘ സോഷ്യൽ മീഡിയയിലൂടെയും മറ്റും കൂടുതൽ അവബോധം സൃഷ്ടിക്കുന്നൊരു കാലത്ത് ഏറ്റവും അഭികാമ്യമായ ഒന്നായി ലുലുവിന്റെ ഈ ഉദ്യമം . ഇതിനെ ഒരു ‘സാമൂഹികദൗത്യം ‘ എന്നുവിശേഷിപ്പിച്ചാലും അത് അതിശയോക്തിയാകില്ല .

കിട്ടാവുന്നിടത്തുനിന്നെല്ലാം ചക്ക സംഭരിച്ചുകൊണ്ടും കിലോയ്ക്ക് അഞ്ചു ദിർഹം മുതല്‍ വിലയിട്ടുകൊണ്ടും ഇതിന്റെ ഗുണഗണങ്ങളെപ്പറ്റി വിളംബരംചെയ്‌തും ഇതിനെ ഒരു ജനകീയോത്സവമാക്കി മാറ്റിയ ലുലു മാനേജുമെന്റിന് ഇങ്ങനൊരു സംരംത്തിന് ഇറങ്ങിപുറപ്പെട്ടതിൽ അഭിമാനിക്കാം .

ആളുകളിൽ നിന്നുണ്ടായ വമ്പിച്ച സ്വീകാര്യതയെത്തുടർന്ന് മറ്റു ഫ്രൂട്സുകളെപ്പോലെ സീസണൽ അല്ലാതെ ചക്ക ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്മെന്റ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!