യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി രാത്രിയിൽ ബഹിരാകാശത്ത് നിന്ന് ദുബായിയുടെ ചിത്രം പങ്കിട്ടു
ബഹിരാകാശത്ത് നിന്ന് കാണുന്ന വ്യത്യസ്‌തമായ ജുമൈറ വില്ലേജ് സർക്കിൾ ഉൾപ്പെടെ, ദുബായിലെ പാം ജുമൈറ, ജബൽ അലി, റസിഡൻഷ്യൽ ഏരിയകൾ എന്നിവയുടെ രാത്രികാല ചിത്രങ്ങളാണ് സുൽത്താൻ അൽ നെയാദി ട്വിറ്ററിൽ പങ്ക് വെച്ചിരിക്കുന്നത്. മൈ ദുബായ് ഹാഷ് ടാഗോടെയാണ് ഡോ അൽ നെയാദി ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. “ദുബായ് ഇവിടെ നക്ഷത്രങ്ങൾ പോലെ തിളങ്ങുന്നുവെന്നും എഴുതിയിരിക്കുന്നു.
حتى من خارج الكوكب .. دبي كوكبٌ آخر 🤍✨
Dubai shines almost as bright as the stars up here. #MyDubai 🤍✨ pic.twitter.com/vJexCOJHUr
— Sultan AlNeyadi (@Astro_Alneyadi) May 3, 2023
നിലവിൽ ആറ് മാസത്തെ ദൗത്യത്തിൽ, കഴിഞ്ഞ ആഴ്ച ബഹിരാകാശ നടത്തം നടത്തുന്ന ആദ്യത്തെ അറബിയായി ഡോ. അൽ നെയാദി ചരിത്രം സൃഷ്ടിച്ചിരുന്നു. തന്റെ അമേരിക്കൻ സഹപ്രവർത്തകനായ സ്റ്റീഫൻ ബോവനോടൊപ്പം ആറര മണിക്കൂർ ബഹിരാകാശ നടത്തം പൂർത്തിയാക്കി.