യുഎഇയിൽ പൊടിക്കാറ്റ് വീശുന്നതിനാൽ റോഡുകളിൽ ദൂരക്കാഴ്ച കുറയുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ റോഡിൽ ശ്രദ്ധിക്കണമെന്നും, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും വാഹനങ്ങൾ ഓടിക്കുന്ന സമയത്ത് ചിത്രങ്ങൾ എടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മണലും പൊടിയും നിറഞ്ഞ ദിവസം വരുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. യുഎഇയിൽ അടുത്ത മൂന്ന് ദിവസങ്ങളിലും പൊടിയും മൂടിക്കെട്ടിയ കാലാവസ്ഥയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.