ഒരു ടിക്കറ്റിൽ എമിറേറ്റ്സ്-എത്തിഹാദ് വിമാനങ്ങളിൽ യാത്ര ചെയ്യാനാകുന്ന ധാരണാപത്രത്തിൽ എമിറേറ്റ്സ് എയർലൈൻസും എത്തിഹാദ് എയർവെയ്സും ഒപ്പുവെച്ചു.
കരാർപ്രകാരം ഒറ്റ ടിക്കറ്റിൽ അബുദാബിയിൽനിന്നും ദുബായിൽ നിന്നും ഇത്തിഹാദ്, എമിറേറ്റ്സ് വിമാനങ്ങളിൽ യാത്ര ചെയ്യാനാവും. ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ വെച്ചാണ് ഈ സുപ്രധാന കരാറിൽ ഇരു എയർലൈൻസും ഒപ്പുവെച്ചത്.
ഇതനുസരിച്ച് എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വിമാനാത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരന് അതേ ടിക്കറ്റിൽ അബുദാബിയിൽ നിന്ന് എത്തിഹാദ് വിമാനത്തിൽ മടങ്ങാൻ കഴിയും. എത്തിഹാദ് വിമാനത്തിൽ അബുദാബിയിലേക്ക് വരുന്നവർക്കും അതേ ടിക്കറ്റിൽ ദുബായ് വിമാനത്താവളം വഴി എമിറേറ്റ്സ് വിമാനത്തിലും മടങ്ങാൻ കഴിയും.