Search
Close this search box.

വിസ സ്റ്റിക്കറിന് പകരം ഇനി ക്യുആർ കോഡ് ഉപയോഗിക്കാനൊരുങ്ങി സൗദി; ആദ്യം ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ

Saudi Arabia launches e-visa initiative

ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളില്‍ സൗദി വിദേശകാര്യ മന്ത്രാലയം ഇ – വിസ നടപ്പാക്കി. പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കുന്നതിനു പകരമാണ് ക്യു ആര്‍ കോഡുള്ള പേപ്പര്‍ വിസ സംവിധാനമെന്ന് സൗദി വാര്‍ത്താ ഏജന്‍സിയായ എസ്‌പിഎ അറിയിച്ചു.

ഇ – വിസയില്‍ ക്യുആര്‍ കോഡ് വഴി വിവരങ്ങള്‍ വായിക്കാന്‍ കഴിയും. ഇന്ത്യക്കു പുറമേ, യുഎഇ, ജോര്‍ദാന്‍, ഈജിപ്‌ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ എംബസികളിലാണ് ഇ – വിസ നടപ്പാക്കിയത്. ജോലി, താമസ, സന്ദര്‍ശന വിസ തുടങ്ങിയ വിസ നടപകികള്‍ പരിഷ്‌കരിച്ച് കോണ്‍സുലേറ്റ് സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ പേപ്പര്‍ വിസ സൗദി കോണ്‍സുലേറ്റ് നല്‍കി തുടങ്ങി. വിസ സ്റ്റാമ്പ് ചെയ്യാനായി സമര്‍പ്പിച്ചവര്‍ക്ക് പേപ്പര്‍ വിസയാണ് നല്‍കിയത്. ആരുടെ പാസ്‌പോര്‍ട്ടിലും വിസ സ്റ്റാമ്പ് ചെയ്‌തിട്ടില്ല. തൊഴില്‍ വിസകള്‍ കോണ്‍സുലേറ്റും സന്ദര്‍ശക വിസകള്‍ വിഎഫ്എസ് കേന്ദ്രങ്ങള്‍ വഴിയുമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. കൊച്ചിയിലും പുതിയ വിഎഫ്എസ് കേന്ദ്രം തുറന്നിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts