Search
Close this search box.

അൽഖൂസ് 3 യിൽ വെയർ ഹൗസ് സെയിൽ : മേയ് 5 ,6 , 7 ഈ മൂന്നു നാൾ നിങ്ങളുടെ ജീവിതത്തിന് മുതൽക്കൂട്ടാകും , തീർച്ച …

Warehouse sale of branded products

അമ്പരപ്പിക്കുന്ന വിലക്കുറവുമായി ദുബായിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ബ്രാൻഡഡ് പ്രോഡക്റ്റുകളുടെ വെയർ ഹൗസ് സെയിൽ വിഖ്യാതമാണ് . ഫാഷൻ പ്രേമികൾ മുതല്‍ വീട്ടമ്മമാർ വരെ കാത്തിരിക്കുന്ന അത്തരം വെയർ ഹൗസ്‌ സെയിൽ ഇതാ ഒരിക്കൽക്കൂടി ആഗതമായിരിക്കുന്നു.കുറേ നാളത്തെ കാത്തിരുപ്പ് അവസാനിപ്പിച്ചുകൊണ്ട് , ഒരു ഉപഭോക്തൃത സമൂഹത്തിന്റെ അഭിലാഷങ്ങളെ ഇത്തവണ സഫലമാക്കിയിരിക്കുന്നത് വേൾഡ് ബ്രാൻഡ് വെയർ ഹൗസ്‌ സെയിൽസ് ആണ് .
ശൈഖ് സായിദ് റോഡിലെ ഒയാസിസ് മാളിനു പിന്നിൽ (അൽഖൂസ് 3) ആണ് സംഭവ ബഹുലമായൊരു വില്പന മേളക്ക് വെയർ ഹൗസ് സജ്ജമാക്കിയിട്ടുള്ളത് . മൂന്നു ദിവസത്തേക്കുമാത്രമാണ് (മേയ് 5 ,6 , 7 ) വിപണനത്തിന്റെ ഈ വിസ്‌ഫോടന മേള  പ്രവർത്തന സമയം രാവിലെ 10 മുതല്‍ രാത്രി 10 വരെയും .
ഇവിടേക്കുള്ള ഈ മൂന്നുദിവസത്തെ സന്ദർശനം ഏതൊരാൾക്കും ജീവിതത്തിന്റെ മുതൽക്കൂട്ടാകും ,തീർച്ച .

ഏററവും വിലക്കുറവിൽ , ഏററവും ശ്രേഷ്ഠമായ ഉത്പന്നങ്ങൾ ഏറ്റവും പ്രശസ്തമായ ബ്രാൻഡുകളിൽ നിങ്ങൾക്കു വാങ്ങാൻ ഇതുപോലൊരവസരം ഉടനുണ്ടാവില്ല എന്നതാണതിനു കാരണം. 295 ദിർഹം മുഖവിലയുള്ള അഡിഡാസ് ഷൂ 99 ദിർഹംസിനും 399 തിന്റേത് 149 ദിർഹംസിനും ലഭ്യമാണ് .

റീബോക്കിന്റെ 229 ദിർഹംസ്‌ വിലയുള്ള ഷൂസ് 99 ദിർഹംസിനും 239 ന്റെ വുഡ് ലാൻറ്സ് ഷൂസ് 59 നും ബെനറ്റോണിന്റെത് 99 നും കരസ്ഥമാക്കാം .യഥേഷ്ടം തിരഞ്ഞെടുക്കാൻ മനസ്സിനിണങ്ങിയ നിറത്തിലും തരത്തിലുമായി നൂറുകണക്കിനാണ് ഇവയൊക്കെയും നിരനിരയായി പ്രദർശിപ്പിച്ചിട്ടുള്ളത്.

ഷൂസുകൾക്കു പുറമേ സ്ലിപ്പറുകളും ലതർ ബാഗുകളും മറ്റുമുണ്ട് ഈ ശ്രേണിയിൽ. ഇനി വേൾഡ് ബ്രാൻഡ് വെയർഹൗസിന്റെ മുകൾനിലയിലേക്കുപോകാം. അവിടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഉല്പന്നങ്ങളും ഗൃഹോപകരണങ്ങളും നിങ്ങളെ വരവേൽക്കുന്നു.

തോഷിബയുടെ 32 ഇഞ്ചുമുതൽ 75 ഇഞ്ചുവരെയുള്ള സ്മാർട്ട് ടി.വി കള്‍ സ്വപ്നസമാനമായ പ്രൈസിനാണ് ഈ വില്പനമേള നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നത് .
ലി -നിങ് എന്ന ബ്രാൻഡ് 50 ഇഞ്ച് സ്മാർട്ട് ടി വി യ്‌ക്ക് 899 ദിർഹംസായി വില പരിമിതപ്പെടുത്തിയിരിക്കുന്നു. മിക്സിയും ഫ്രൈപാനും കെറ്റിലും മുതല്‍ ഗ്യാസ് അടുപ്പും ഓവനും വരെയുള്ള ഗൃഹോപകരങ്ങളുടെ നിണ്ടനിരതന്നെ ഇവിടെ സജ്ജം .

ഒരിക്കൽക്കൂടി ഓർമ്മിക്കാം : സമാനതകളില്ലാത്ത വിലക്കുറവിൽ ലോകോത്തര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ നൽകുന്ന ഈ വേൾഡ് ബ്രാൻഡ് വെയർ ഹൗസ്‌ സെയിൽ മേയ് 5 ,6 ,7 തീയതികളിൽ മാത്രം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!