സുരക്ഷിതമായ അകലം പാലിക്കാതെ ഉണ്ടായ വാഹനങ്ങളുടെ ഭയാനകമായ കൂട്ടിയിടിയുടെ വീഡിയോ അബുദാബി പോലീസ് പുറത്ത് വിട്ടു.
ഒരു ഇരുണ്ട നിറമുള്ള സെഡാൻ മറ്റൊരു കാറിന് പിന്നിൽ വളരെ അടുത്ത് വേണ്ടത്ര അകലം പാലിക്കാതെ സെക്കൻഡിനുള്ളിൽ മഞ്ഞ വര മറികടന്ന് കൂട്ടിയിടിച്ച് ഹൈവേക്ക് നടുവിലൂടെ പോയി ബാരിക്കേഡിൽ ഇടിക്കുന്ന വീഡിയോയാണ് അബുദാബി പോലീസ് പുറത്ത് വീട്ടിരിക്കുന്നത്. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തത് ഡ്രൈവിംഗിലെ തെറ്റായ പെരുമാറ്റം മാത്രമല്ല അത് ഭയാനകമായ കൂട്ടിയിടിയ്ക്കും കാരണമാകുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
മറ്റ് വാഹനങ്ങളിൽ നിന്ന് എപ്പോഴും സുരക്ഷിതമായ അകലം പാലിക്കണമെന്ന് അബുദാബി പോലീസ് വീഡിയോയിലൂടെ ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു. 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന ഗുരുതരമായ ട്രാഫിക് കുറ്റകൃത്യമാണിത്. ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നതാണെങ്കിൽ പിഴതുക ഉയർന്നേക്കും.
#فيديو | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة "لكم التعليق" فيديو لحادث بسبب عدم ترك مسافة أمان كافية . #درب_السلامة #لكم_التعليق pic.twitter.com/ZvvSMwcc3v
— شرطة أبوظبي (@ADPoliceHQ) May 5, 2023