അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് പിഎസ്ജി ക്ലബ്ബിനോട് സൂപ്പര്‍ താരം ലയണല്‍ മെസ്സി മാപ്പ് പറഞ്ഞു. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു യാത്രയെന്നും ഇത് തന്റെ സഹതാരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മെസ്സി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഖേദപ്രകടനം നടത്തിയത്.