യുഎഇയിലെ പ്രശസ്ത നടൻ മാജിദ് അൽ ഫലാസി (33) ഇന്നലെ ഞായറാഴ്ച വൈകുന്നേരം ദുബായിൽ അന്തരിച്ചു. മരണകാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഹിറ്റ് എമിറാത്തി ആനിമേറ്റഡ് ടിവി സീരീസായ ഫ്രീജിലെ “ഉം സയീദ്” എന്ന കഥാപാത്രത്തിലൂടെയാണ് അൽ ഫലാസി പ്രശസ്തനായത്. കഥാപാത്രത്തിന്റെ ഐക്കണിക് വോയ്‌സ് ഓവറിലൂടെയാണ് അൽ ഫലാസി അറിയപ്പെടുന്നത്. ഞായറാഴ്ച വൈകുന്നേരം അൽ ഫലാസിയുടെ മരണവാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, സോഷ്യൽ മീഡിയയിൽ ദുഃഖത്തിന്റെയും അനുശോചനത്തിന്റെയും സന്ദേശങ്ങളാൽ നിറഞ്ഞിരുന്നു.