യുഎഇയിൽ ഇന്ന് താപനില 43 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. ഈ എമിറേറ്റുകളിലെ കുറഞ്ഞ താപനില യഥാക്രമം 24 ഡിഗ്രി സെൽഷ്യസും 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്നലെ ഉച്ചയ്ക്ക് 2:15 ന് അൽ ഷവാമെഖിൽ (അബുദാബി) രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായി 43.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.