കൊവിഡിനെ തുടർന്ന് ജോലി നഷ്ടമായ ഇന്ത്യൻ പ്രവാസിക്ക് മഹ്‌സൂസ് നറുക്കെടുപ്പിൽ 1 മില്യൺ ദിർഹം സമ്മാനം ലഭിച്ചു
ഇന്ത്യൻ പ്രവാസിയായ സുമൈറിന് 2020 ൽ കോവിഡിനെ തുടർന്ന് യു എഇയിലെ ജോലി നഷ്ടപ്പെട്ടിരുന്നു. ആറ് വർഷം യുഎഇയിൽ താമസിച്ചെങ്കിലും ജോലി നഷ്ടപ്പെട്ടപ്പോൾ നാട്ടിലേക്ക് പോകുകയും പിന്നീട് ഖത്തറിൽ പോകുകയുമായിരുന്നു. യുഎഇയിൽ നിന്നും ഖത്തറിൽ എത്തിയെങ്കിലും മഹ്‌സൂസ് ടിക്കറ്റ് എടുക്കുന്നത് സുമൈർ തുടർന്നിരുന്നു.
36 കാരനായ സുമൈർ ഇപ്പോൾ ഖത്തറിലെ ഓയിൽ ആൻഡ് ഗ്യാസ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്.
മഹ്സൂസിന്റെ 126-ാമത്തെ നറുക്കെടുപ്പിലാണ് സുമൈറിന് ഒരു മില്ല്യൺ ദിർഹം സമ്മാനമായി ലഭിച്ചത്.