ദുബായ് മെട്രോയുടെ റെഡ് ലൈനിലെ സർവീസുകളിൽ ഇന്ന് വെള്ളിയാഴ്ച അല്പമസയം താൽക്കാലിക കാലതാമസം നേരിട്ടെങ്കിലും പ്രശ്നം പരിഹരിച്ചതായും സർവീസുകൾ സാധാരണ നിലയിലായതായും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ട്വീറ്റ് ചെയ്തു.
ഇന്ന് രാവിലെ 9.30ഓടെ ട്രെയിൻ ഒരു സ്റ്റേഷനിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോൾ കുറച്ച് മിനിറ്റ് വൈകിയിരുന്നു . സാങ്കേതിക തകരാറാണ് സർവീസുകളെ തടസ്സപ്പെടുത്തിയതെന്ന് ആർടിഎ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. രാവിലെ 10.28 ഓടെ സർവീസുകൾ സാധാരണ നിലയിലായതായി അതോറിറ്റി അറിയിച്ചു.
ജബൽ അലി മുതൽ സെന്റർപോയിന്റ് വരെയുള്ള എല്ലാ സ്റ്റേഷനുകളിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം കാലതാമസം നേരിടുന്നതിന്റെ അറിയിപ്പുകൾ ആവർത്തിച്ചിരുന്നു. ഇന്നലെ വ്യാഴാഴ്ചയും റെഡ് ലൈനിലെ GGICO സ്റ്റേഷനിലും സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബദൽസംവിധാനമായി യാത്രക്കാരെ എത്തിക്കാൻ ബസുകൾ ഏർപ്പെടുത്തിയിരുന്നു.
https://twitter.com/rta_dubai/status/1656908607663816704?cxt=HHwWgIC2kbPmwv4tAAAA