യു.എ.ഇ യിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 40 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. അബുദാബിയിലും ദുബായിലും ഈർപ്പം 15 മുതൽ 45 ശതമാനം വരെ ആയിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
