കർണാടകയിൽ കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോണിൽ അയ്യായിരത്തിലേറെ വോട്ടിന് മുന്നിൽ. സർവജ്ഞനഗർ മണ്ഡലത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് സ്ഥാനാർഥിയും മലയാളിയുമായ കെ.ജെ.ജോർജ് വിജയിച്ചു.