യുഎഇയിൽ ഇന്ന് ഭാഗികമായി പൊടി നിറഞ്ഞകാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനിലയെന്നും, ഈ എമിറേറ്റുകളിൽ കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും , അബുദാബിയിലും ദുബായിലും ഹ്യുമിഡിറ്റി 5 മുതൽ 80% വരെ ആയിരിക്കുമെന്നും അൽ ഐനിൽ താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും NCM അറിയിച്ചു.
ഇന്നലെ ശനിയാഴ്ച അൽ ഗെവെയ്ഫാത്തിൽ (അൽ ദഫ്ര മേഖല) 47.1 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്.