ലോകത്തിലെ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നവരും ആഴ്ചയിൽ ഏറ്റവും കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാരുള്ള രാജ്യങ്ങളുടെ മുൻനിരയിൽ യുഎഇ ഉണ്ടെന്ന് പുതിയ പഠനം.
ബിസിനസ് നെയിം ജനറേറ്റർ (BNG) പുറത്തിറക്കിയ ഒരു പഠനമനുസരിച്ച് 150 രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ മൂന്നാം സ്ഥാനമുറപ്പിച്ചത്. 91 ശതമാനം തൊഴിലാളികളും ആഴ്‌ചയിൽ 49 മണിക്കൂറോ അതിൽ കൂടുതലോ ചെലവഴിക്കുന്നതിനാൽ, മാൾട്ട ഒന്നാം സ്ഥാനത്താണ്. മാൾട്ടയ്ക്ക് തൊട്ടുപിന്നിൽ ഭൂട്ടാൻ, യുഎഇ, ബംഗ്ലാദേശ്, കോംഗോ, മൗറീഷ്യസ്, ലെസോത്തോ, മാലിദ്വീപ്, പാകിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങളാണുള്ളത്.
പഠനമനുസരിച്ച്, 46.5 ശതമാനം തൊഴിലാളികളും യുഎഇയിൽ ആഴ്ചയിൽ 49 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്നു.