പാം ജുമൈറയിൽ സ്ഥിതി ചെയ്യുന്ന ദി പോയിന്റിലെ റെസ്റ്റോറന്റുകൾക്കും ഷോപ്പുകൾക്കും ഒഴിഞ്ഞു പോകുന്നതിനോ സ്ഥലം മാറ്റുന്നതിനോ ആയി ഒരു വർഷത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഡെവലപ്പറായ നഖീലിന്റെ വക്താവ് അറിയിച്ചു.
ദി പോയിന്റിന്റെ ഭാവി പുനർവികസനത്തിന്റെ ഭാഗമായി ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയ്ക്ക് പൂർണ്ണമായും അനുസൃതമായി, ദി പോയിന്റിലെ വാടകക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
ദി പോയിന്റ് ആദ്യമായി 2018 ലാണ് ആരംഭിച്ചത്, അതിന്റെ ഐക്കണിക് ലാൻഡ്മാർക്ക് – ഫൗണ്ടൻ – 2020 ൽ തുറന്നിരുന്നു. എന്നാൽ ഇത് അടുത്തിടെ മെയ് 15 ന് അടയ്ക്കുകയായിരുന്നു.