യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിർഹം നൽകിയാൽ 22.43 രൂപ ലഭിക്കും. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ ഡോളറിനെതിരെ 82.29 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 82.35 ആയി ഇടിയുകയായിരുന്നു. ഇന്നലെ ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 82.25 എന്ന നിലയിലായിരുന്നു.
രൂപയുടെ മൂല്യം കുറഞ്ഞതിനാൽ ഗൽഫിൽ നിന്നും നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ മുതൽ തന്നെ മണി എക്സ്ചേഞ്ചുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.