Search
Close this search box.

യുഎഇയിൽ വ്യക്തിഗത വരുമാനത്തിനും നിക്ഷേപത്തിനും 9% കോർപ്പറേറ്റ് നികുതി ബാധകമാകുമോ? : വിശദീകരണവുമായി മന്ത്രാലയം.

Will the 9% corporate tax apply to personal income and investments in the UAE? : Ministry with explanation.

യുഎഇയിൽ ബിസിനസ് നടത്തുന്ന വ്യക്തികളുടെ സംയോജിത വിറ്റുവരവ് പ്രതിവർഷം 1 മില്യൺ ദിർഹം കവിഞ്ഞാൽ മാത്രമേ കോർപ്പറേറ്റ് നികുതിക്ക് വിധേയമാകൂ എന്ന് ധനമന്ത്രാലയം ഇന്ന് ബുധനാഴ്ച വ്യക്തമാക്കി.

ലൈസൻസിംഗ് ആവശ്യകതകളില്ലാതെ തൊഴിൽ, നിക്ഷേപം, റിയൽ എസ്റ്റേറ്റ് എന്നിവയിൽ നിന്ന് സമ്പാദിക്കുന്ന വ്യക്തിഗത വരുമാനം കോർപ്പറേറ്റ് നികുതിക്ക് വിധേയമല്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

2023 ജൂണ്‍ ഒന്നിനോ അതിനുശേഷമോ ആരംഭിക്കുന്ന ആദ്യ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോര്‍പ്പറേറ്റ് ബിസിനസുകള്‍ക്ക് നികുതി ബാധകമാകും. നിയമപ്രകാരം, ലാഭം 375,000 ദിർഹത്തിൽ കൂടുതലുള്ള കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി ബാധകമായിരിക്കും.

സെൽഫ് സ്പോൺസർഷിപ്പിന് കീഴിൽ ഫ്രീലാൻസ് പെർമിറ്റ് കൈവശമുള്ള വ്യക്തികളും പരിധിയിൽ കൂടുതൽ വരുമാനം നേടുന്നവരും കോർപ്പറേറ്റ് നികുതിക്ക് വിധേയമായിരിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts