വിനോദസഞ്ചാരി ടാക്സിയിൽ മറന്നുവെച്ച 10,000 ദിർഹമടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ചു : ടാക്സി ഡ്രൈവറെ ആദരിച്ച് ദുബായ് പോലീസ്

Dubai Police honour taxi driver after dubai tourist Dh10000 dirhams forgotten in taxi

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഒരു വിനോദസഞ്ചാരി ടാക്സിയിൽ മറന്നുവെച്ച 10,000 ദിർഹവും സ്വകാര്യ വസ്തുക്കളും അടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച ജെഫ്രി എസ്ര ആമോസിൻ എന്ന ടാക്സി ഡ്രൈവറെ ദുബായ് പോലീസ് ആദരിച്ചു.

വിമാനത്തിൽ കയറാൻ ആയി ടാക്സിയിൽ നിന്നും വിനോദസഞ്ചാരി ബാഗ് മറന്ന് വെച്ച് തിടുക്കത്തിൽ ഇറങ്ങിപോകുകയായിരുന്നു. തുടർന്ന് ടാക്സി ഡ്രൈവർ വിനോദസഞ്ചാരി വിമാനത്തിൽ പോകുന്നതിന് മുമ്പ് തന്നെ ആ ബാഗ് അദ്ദേഹത്തിന് തിരിച്ചേൽപ്പിക്കാനായുള്ള ശ്രമങ്ങൾ അധികൃതരുമായി നടത്തി ബാഗ് സുരക്ഷിതമായി തിരിച്ചേൽപ്പിക്കുകയായിരുന്നു.

തുടർന്ന് വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാൻ സഹായിച്ചതിലെ സത്യസന്ധതയ്ക്കും വേഗത്തിലുള്ള പ്രതികരണത്തിനും ടാക്സി ഡ്രൈവർ ജെഫ്രി എസ്ര ആമോസിനെ, ടൂറിസ്റ്റ് ഹാപ്പിനെസ് വിഭാഗം മേധാവി ക്യാപ്റ്റൻ അഹമ്മദ് മുഹമ്മദ് അൽ മുഹൈരി പങ്കെടുത്ത ചടങ്ങിൽ ടൂറിസ്റ്റ് പോലീസ് വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുൾ റഹ്മാൻ ആദരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!