ദുബായ് മെട്രോയിലെ റെഡ് ലൈനിലെ സർവീസുകൾ ഇന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ വീണ്ടും തടസ്സപ്പെട്ടതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
സാങ്കേതിക തകരാർ മൂലം മാക്സ് മെട്രോ സ്റ്റേഷനിലെ സേവനങ്ങളെ ഇരു ദിശകളിലേക്കും ബാധിച്ചതായും അതോറിറ്റി അറിയിച്ചു. യാത്രക്കാരെ എത്തിക്കാൻ ബസുകൾ വിന്യസിച്ചിട്ടുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
നിരവധി യാത്രക്കാർ അവരുടെ യാത്രാവേളയിൽ കാലതാമസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, DMCC യിൽ നിന്ന് Sobha Realty സ്റ്റേഷനും ഇടയിൽ ട്രെയിൻ കുറച്ച് മിനിറ്റ് തടസ്സപ്പെട്ടതായി ഒരാൾ പറഞ്ഞു. കഴിഞ്ഞയാഴ്ച സമാനമായ കാലതാമസം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഒരു മണിക്കൂർ കൊണ്ട് തകരാർ പരിഹരിക്കാൻ ആർടിഎയ്ക്ക് കഴിഞ്ഞു.
For #DubaiMetro Red line users, #RTA informs you that the Metro service at "Max station" has been disrupted due to a technical issue in both directions, buses have been provided to transport passengers. We thank you for your understanding and cooperation .
— RTA (@rta_dubai) May 17, 2023