യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി 42-ാം ജന്മദിനം ബഹിരാകാശത്ത് ആഘോഷിക്കുമ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി (UAEU) ‘A Call from Space’ ന്റെ അടുത്ത പതിപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്.
2023 മെയ് 23-ന് അൽ ഐനിൽ ഒരു എക്‌സ്‌ക്ലൂസീവ് ജന്മദിന ഇവന്റ്, മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (MBRSC) ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതനുസരിച്ച് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി തന്റെ 42-ാം ജന്മദിനമായ മെയ് 23 ന് ജന്മനാടായ അൽ ഐനിലേക്ക് പ്രത്യേക തത്സമയ കോൾ നടത്തും.
ഈ എക്‌സ്‌ക്ലൂസീവ് ഇവന്റിന്റെ ഭാഗമായി, അബുദാബി എമിറേറ്റിലെ അൽ ഐനിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായി ഉം ഗഫയിൽ 1981 മെയ് 23 ന് ജനിച്ച അൽ നെയാദിയുമായി തത്സമയം സംവദിക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും. MBRSC ഒരുക്കുന്ന സീരീസിലെ നാലാമത്തെ ലൈവ് കോളാണിത്.
Join the Al Ain edition of “A Call from Space” on 23 May, featuring astronaut Sultan AlNeyadi, who will be speaking live from the International Space Station. Register now: https://t.co/snZ0TQmEjP#TheLongestArabSpaceMission pic.twitter.com/fU4dqSDP1y
— MBR Space Centre (@MBRSpaceCentre) May 18, 2023