Search
Close this search box.

എസ്എസ്എൽസി ഫലങ്ങൾ പ്രഖ്യാപിച്ചു : 99.70 വിജയശതമാനം

SSLC results declared : 99.70 pass percentage

എസ്എസ്എൽസി ഫലങ്ങൾ പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. 68604 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം 0.44 ശതമാനം ഇത്തവണ ഉയർന്നു. പാല, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ വിജയശതമാനം 100 ആണ്. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.94 ശതമാനമാണിത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് മലപ്പുറം ജില്ലയിൽ നിന്നാണ്.

അതേസമയം വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. 98.41 ശതമാനം. ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കർ വഴി വിദ്യാർഥികൾക്ക് സർട്ടഫിക്കറ്റുകൾ ലഭ്യമായി തുടങ്ങും. 2581 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. നാല് മണി മുതൽ ഫലം വിവിധ വെബ്സൈറ്റുകളിൽ ലഭ്യമായി തുടങ്ങും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts