യുഎഇയിൽ കുറ്റവാളികളായ പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയ്ക്കും പുതിയ നിയമപ്രകാരം കഠിനമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
ഉദാഹരണത്തിന് കുറ്റക്കാരനായ പ്രായപൂർത്തിയാകാത്ത ഒരാളെ അയാളുടെ വീട്ടിൽ നിന്ന് കാണാതാകുകയും പിന്നീട് കുറ്റക്കാരനായ വ്യക്തിയെ സഹായിക്കുകയും അയാൾക്ക് അഭയം കൊടുക്കുകയും ചെയ്ത വ്യക്തി അല്ലെങ്കിൽ സുഹൃത്തോ അല്ലെങ്കിൽ ബന്ധു ആരായാലും കുറ്റക്കാരനൊപ്പം കാണുകയും കൂടി ചെയ്താൽ അയാൾക്ക് തടവും മിനിമം 50,000 ദിർഹം പിഴയും ലഭിക്കും. കുറ്റക്കാരനെ ഒരാൾ സംരക്ഷിക്കുമ്പോൾ അയാൾ കോടതി വിധി ലംഘിക്കുകയാണ് ചെയ്യുന്നത്.