ഇന്ന് ശനിയാഴ്ച ഉച്ചയോടെ യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും റിപ്പോർട്ട് ചെയ്തു.
ഫുജൈറയിലെ ഗെയ്ൽ, കൽബ, മദാബ്, ഷാർജയിലെ കൽബ റിംഗ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആലിപ്പഴങ്ങളോടു കൂടിയ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ, ഷാർജയിലെ ഖോർഫക്കാനിലും മഴ പെയ്തു.
മഴക്കാലത്ത് റോഡിൽ തെന്നുമെന്നതിനാൽ ഡ്രൈവർമാരോട് സാവധാനത്തിൽ വാഹനമോടിക്കാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.