ദുബായിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( RTA) അറിയിച്ചു.
സാങ്കേതിക പരിശോധനകൾ നടത്തുന്നതിനും പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമായി രണ്ട് ദിശകളിലേക്കും ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്നത് നീട്ടിയതായി അതോറിറ്റി ട്വീറ്റിൽ അറിയിച്ചു.
ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുന്നതിനാൽ അൽ മക്തൂം പാലം, ഇൻഫിനിറ്റി പാലം, അൽ ഗർഹൂദ് പാലം എന്നിവ വഴിയാണ് ആർടിഎ ബദൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന റോഡുകൾക്ക് പുറമെ അൽ ഇത്തിഹാദ് സ്ട്രീറ്റിൽ നിന്ന് വരുന്നവർക്കായി അൽ മംസാർ സ്ട്രീറ്റിന്റെ എക്സിറ്റും ആർടിഎ തുറന്നുകൊടുത്തിട്ടുണ്ട്.
The Floating Bridge closure has been extended in both directions until further notice, to carry out technical tests and ensure the efficiency of the maintenance work on the bridge. pic.twitter.com/fMaYs8Xc9s
— RTA (@rta_dubai) May 20, 2023