യുഎഇയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ പേരുമാറ്റം പ്രഖ്യാപിച്ചു. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഇനി ഔദ്യോഗികമായി വിദേശകാര്യ മന്ത്രാലയം എന്നറിയപ്പെടും.
വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ ഇനി വിദേശകാര്യ മന്ത്രി എന്നപേരിലാണ് അറിയപ്പെടുക.
മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പേരുകൾ നേരത്തെയുള്ള MoFAICUAE (വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം) എന്നതിൽ നിന്ന് MoFAUAE (വിദേശകാര്യ മന്ത്രാലയം) എന്നാക്കി മാറ്റിയിട്ടുണ്ട്.