അബുദാബിയിൽ വില്ലയിലുണ്ടായ തീപിടിത്തത്തിൽ 6 മരണം: 7 പേർക്ക് പരിക്ക്.

6 dead in Abu Dhabi villa fire 7 people injured.

അബുദാബിയിലെ ഒരു വില്ലയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്.

അബുദാബിയിലെ ബനി യാസ് ഏരിയയിലെ അൽ മോസെസ് (Al Moazez ) പ്രദേശത്തെ ഇരുനിലയുള്ള വില്ലയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ വില്ലയിലെ കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടായതായി ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. വില്ല ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റി.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു.  സംഭവത്തെക്കുറിച്ചറിയാൻ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!