ദുബായില്‍ മരിച്ച കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം എത്തിയില്ല. മൃതദേഹം ഏറ്റെടുക്കില്ലെന്നും കുടുംബം അറിയിച്ചു. തുടർന്ന് മൃതദേഹം സുഹൃത്തായ സഫിയയ്ക്ക് കുടുംബം വിട്ടുനല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച ധാരണ പത്രത്തില്‍ ജയകുമാറിന്റെ അമ്മയും ഭാര്യയും ഒപ്പിട്ടിട്ടുണ്ട്. ശേഷം മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നാണ് വിവരം.
വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം വിസമ്മതിച്ചതെന്നാണ് വിവരം.