Search
Close this search box.

യുഎഇയുടെ രണ്ടാം ചാന്ദ്രദൗത്യം : റാഷിദ് റോവർ 2 വിനായി പൂർണ്ണ വേഗതയിൽ പ്രവർത്തിച്ചുവരികയാണെന്ന് MBRSC

UAE's second lunar mission-MBRSC says full speed ahead for Rashid Rover 2

യുഎഇയുടെ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ ദൗത്യം റാഷിദ് റോവർ 2 വിലൂടെ കൈവരിക്കുന്നതിന് എമിറാത്തി എഞ്ചിനീയർമാർ പൂർണ്ണ വേഗതയിൽ പ്രവർത്തിക്കുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ മേധാവി അറിയിച്ചു.

യുഎഇയുടെ ആദ്യത്തെ ചാന്ദ്രദൗത്യം ചന്ദ്രോപരിതലത്തിനടുത്തെത്തിയ ശേഷം റാഷിദ് റോവറുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതോടെ പദ്ധതി പരാജയപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. ഉയരം കണക്കാക്കുന്നതിൽ വന്ന പിഴവും അതിന്റെ ഫലമായി ഇന്ധനം തികയാതെ വന്നതുമാണ് ചന്ദ്രോപരിതലത്തിൽ റാഷിദ് റോവർ സുരക്ഷിതമായി ഇറക്കുന്നതിൽ പരാജയപ്പെടാൻ കാരണമെന്ന് ജപ്പാന്റെ ഐ സ്പേയ്സ് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കഴിഞ്ഞ എം‌ബി‌ആർ‌എസ്‌സി സന്ദർശന വേളയിൽ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് “രണ്ടാമത്തെ റോവറിന്റെ ജോലി ആരംഭിക്കാൻ ഞങ്ങളോട് നിർദ്ദേശിച്ചതായും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ മേധാവി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts