ഇന്ന് ശനിയാഴ്ച രാവിലെ ദുബായിലെ ബർ ദുബായിൽ ഒരു ബോട്ടിന് തീപിടിച്ചതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.
എത്തിഹാദ് ഫയർ സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം രാവിലെ 9.12 ന് – അറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ സംഭവസ്ഥലത്ത് എത്തുകയും തീയണക്കൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. തുടർന്ന്
അൽ കരാമ ഫയർ സ്റ്റേഷൻ, അൽ റാസ് ഫയർ സ്റ്റേഷൻ, മാരിടൈം റെസ്ക്യൂ സെന്റർ എന്നിവരും സംയുക്തമായി നടത്തിയ പരിശ്രമത്തിലാണ് തീപിടിത്തം പൂർണമായും അണച്ചത്.
സംഭവത്തിൽ പരിക്കുകളോ മരണങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. പതിവ് നടപടിക്രമങ്ങൾ നടത്തുന്നതിന് സൈറ്റ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്.