യുഎഇയിൽ ഇന്ന് ഞായറാഴ്ച്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് രാത്രിയിലും നാളെ തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. ചില വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. ചില സമയങ്ങളിൽ പൊടികാറ്റും വീശിയേക്കാം.
ഇന്ന് താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. ഹ്യുമിഡിറ്റിയുടെ അളവ് 18% മുതൽ 80% വരെയായിരിക്കും. ഇന്നലെ ഹമീമിൽ (അൽ ദഫ്ര മേഖല) 45.7 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കൂടിയ താപനിലയായി രേഖപ്പെടുത്തിയത്.