2023-ലെ ആദ്യ മൂന്ന് മാസങ്ങളിൽ ദുബായിൽ 27 മില്യണിലധികം ടാക്സി യാത്രകൾ നടത്തിയതായി ബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു മില്യൺ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. .
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ മേഖലയുടെ ശ്രദ്ധേയമായ വളർച്ചയാണ് ഏറ്റവും പുതിയ കണക്കുകൾ അടിവരയിടുന്നതെന്ന് അതോറിറ്റി പറഞ്ഞു.
ദുബായിലെ ജനസംഖ്യാ കുതിച്ചുചാട്ടത്തിനും തിരക്കും മലിനീകരണവും കുറയ്ക്കാൻ സഹായിക്കുന്നതിന് ബഹുജന ഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനിടയിലാണ് കുത്തനെയുള്ള ഈ വർദ്ധനവ്. കോവിഡിനുശേഷം ദുബായ് ശക്തമായിതിരിച്ചുവന്നതിന്റെ പ്രതിഫലനംകൂടിയാണ് ഈ വളർച്ച.