അടുത്ത ആഴ്ചയോടെ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതനുസരിച്ച് അടുത്ത ആഴ്ച മേഘാവൃതമായ അന്തരീക്ഷവും,മഴയോ കൊടുങ്കാറ്റോ പോലെയുള്ള പ്രതികൂല കാലാവസ്ഥയുണ്ടാകാം. എന്നിരുന്നാലും, ഈ ന്യൂനമർദം രാജ്യത്തെ ബാധിക്കില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
അതേസമയം, ജൂൺ 7 ഓടെ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നും ജൂൺ 5 ഓടെ തെക്കുകിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ബംഗ്ലാദേശ്-മ്യാൻമർ തീരത്ത് വീശിയടിച്ച മോച്ച ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കിയിരുന്നു. ബംഗാൾ ഉൾക്കടലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കത്തിനും കാരണമായി.






