ഒഡീഷയിലെ ദാരുണമായ ട്രെയിൻ അപകടത്തിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു.
270 ഓളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇന്ത്യയിൽ നടന്ന ഭീകരമായ 3 ട്രെയിൻ അപകടത്തിൽ ഇരകളായവർക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, യുഎഇയിലെ എല്ലാവരുടെയും ചിന്തകൾ ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കുമൊപ്പമാണ്. യുഎഇ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ യുഎഇയിലെ ജനങ്ങൾ പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.