യുഎഇയിലെ താപനില ഈ ആഴ്‌ച 50 ഡിഗ്രിയിലേക്ക് എത്തുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിലെ സിലയിൽ വ്യാഴാഴ്ച താപനില 48 ഡിഗ്രി സെൽഷ്യസിൽ എത്താനും സാധ്യതയുണ്ട്.
അബുദാബിയിൽ ഇന്ന് 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 ഡിഗ്രി സെൽഷ്യസും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 28 ഡിഗ്രി സെൽഷ്യസും 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. ഇന്നലെ ദിബ്ബയിൽ (ഫുജൈറ) 46.4 ഡിഗ്രി സെൽഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.