യാത്രാ ആവശ്യം വർച്ചുവരുന്നതിനാൽ 2030 ഓടെ എമിറേറ്റ്‌സ് എയർലൈൻസ് കൂടുതൽ എയർബസ് A 350, ബോയിംഗ് 777 എക്സ് അല്ലെങ്കിൽ 787 ജെറ്റുകൾ ഓർഡർ ചെയ്യുമെന്ന് എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക്ക് ഇന്ന് ചൊവ്വാഴ്ച പറഞ്ഞു.
ടിം ക്ലാർക്ക് ഇസ്താംബൂളിൽ ഒരു ആഗോള എയർലൈൻ മീറ്റിംഗിൽ സംസാരിക്കവെയാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. എന്നാൽ കുറച്ച് അധിക വിമാനങ്ങൾ വാങ്ങാൻ നോക്കുകയാണെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. വിമാനങ്ങളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല.
2025 അവസാന പാദത്തിൽ ഓർഡർ ചെയ്ത ആദ്യത്തെ വിമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.