രണ്ടുവര്‍ഷത്തെ ജീവിതം മാത്രമായിരുന്നു അബ്ദുള്ള ഹസന് വൈദ്യശാസ്‌ത്രം വിധിച്ചത്. ആശുപത്രി കിടക്കയില്‍ കഴിച്ചുകൂട്ടിയ കുഞ്ഞ് ശനിയാഴ്ച മരണത്തിന് കീഴടങ്ങി. തലച്ചോറിനെ ബാധിക്കുന്ന ഹൈപ്പോമിലിനേഷന്‍ എന്ന അസുഖത്തിന് കാലിഫോര്‍ണിയയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കാണാന്‍ അമ്മ യെമനി സ്വദേശിനി ഷൈമ സ്വിലേയ്ക്ക് അവസരം നിഷേധിച്ചതോടെയാണ് ഈ കുഞ്ഞ് വാര്‍ത്തയിലിടം നേടിയത്. മുസ്ലീം ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസ് പ്രസിഡന്റ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കായിരുന്നു കാരണം.
യുഎസ് പൗരന്‍ അലി ഹസന്റെയും യെമന്‍ പൗര ഷൈമ സ്വിലേയുടേയും മകനാണ് അബ്ദുള്ള. യെമനിലായിരുന്നു അലിയുടെ കുടുംബം. അവിടെ യുദ്ധം രൂക്ഷമായതോടെ ഈജിപ്തിലേക്ക് കുടിറേയി. അമ്മ എട്ടു മാസം പ്രായമുള്ളപ്പോഴാണ് അബ്ദുള്ളയുടെ രോഗം തിരിച്ചറിഞ്ഞത്. ശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. മൂന്നുമാസം മുമ്പാണ് കാലിഫോര്‍ണിയയില്‍ വിദഗ്ധ ചികിത്സയ്ക്കായി അബ്ദുള്ളയും അച്ഛനും എത്തിയത്. ഓക്ലാന്‍ഡിലെ ആശുപത്രിയിലായിരുന്നു ചികിത്സ. എന്നാല്‍ കുഞ്ഞിന് അധികം ആയുസ്സില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മകനെ കാണാന്‍ അമ്മ ഷൈമയ്ക്ക് വിസ അനുമതി നല്‍കിയില്ല. വിഷയം ലോക ശ്രദ്ധ നേടിയതോടെ ഷൈമയ്ക്ക് വിസ അനുവദിച്ചു. ഡിസംബര്‍ 19നാണ് അവര്‍ കാലിഫോര്‍ണിയയില്‍ എത്തിയത് .