പുതുവർഷ ദിനത്തിൽ അബുദാബിയിൽ ട്രക്കുകൾക്ക് നിയന്ത്രണം

പുതുവർഷം പ്രമാണിച്ച് 31,1 തീയതികളിൽ അബുദാബിയിലേക്ക് വലിയ വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നത് നിരോധിച്ചു. പുതുവത്സരാഘോഷങ്ങളുടെ സുരക്ഷാ പരിഗണിച്ചാണ് അബുദാബി പോലീസും വാഹന ഗതാഗത വകുപ്പും ചേർന്ന് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടുള്ളത്.

വാഹനഗതാഗതം പൂർണ്ണമായും നിരീക്ഷത്തിനു വിധേയമായിരിക്കുമെന്ന് അബുദാബി പോലീസ് വൃത്തങ്ങൾ അറിയിച്ചു. യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം എന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!