അൽഐനിലെ മുഹമ്മദ് ബിൻ ഖലീഫ സ്ട്രീറ്റ് നാളെ 2023 ജൂൺ 8 വ്യാഴാഴ്ച മുതൽ 2023 ജൂൺ 26 തിങ്കളാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
ഗതാഗതം എതിർദിശയിലേക്ക് തിരിച്ചുവിടുമെന്നും വാഹനമോടിക്കുന്നവരോട് ശ്രദ്ധാപൂർവം വാഹനമോടിക്കാനും റോഡിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചു.